എസ്.കെ.എസ്.എസ്.എഫിന്റെ ചാനല്‍ ദര്‍ശന ഒരുങ്ങുന്നു
(കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥന ഓര്‍മ്മ വരുന്നില്ലേ..?)
നിഷ്കളങ്കമായ ഈ കുരുന്നുകളെ കണ്ടോ..?ഭാവിയില്‍ ഈ കുട്ടികള്‍ ആരായിത്തീരും? അള്ളാഹു നമ്മുടെ പൊന്നുമക്കളെ കാക്കട്ടെ.ആമീന്‍.
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ചാനല്‍ ദര്‍ശന ഒരുങ്ങുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ചാനലിന്റെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് ചാനല്‍ പ്രതിനിധികള്‍ പറയുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മേല്‍നോട്ടത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. ദര്‍ശന ചാനലിന് വേണ്ടിയുള്ള കലാപരിപാടികളുടെ ചിത്രീകരണം കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി നടന്നുവരികയാണ്. കൈരളി ചാനലിലെ പട്ടുറുമാല്‍ എന്ന സംഗീത പരിപാടിക്ക് നേതൃത്വം നല്‍കിയ മൊയ്തു താഴത്ത് ദര്‍ശന ചാനലിനുവേണ്ടി കുപ്പിവള എന്ന സംഗീത പരിപാടി ഒരുക്കുന്നുണ്ട്. മുഹമ്മദ് അക്രം ആണ് കുപ്പിവളയുടെ നിര്‍മ്മാതാവ്. കുപ്പിവളയുടെ ചിത്രീകരണത്തിനു മുമ്പുള്ള റിഹേഴ്‌സല്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ഞായറാഴ്ച്ച നടന്നു. ഗായകന്‍ താഹിര്‍ പള്ളിപ്പുഴയും, മാപ്പിളപ്പാട്ട് ഗായകന്‍ മജീദ് ആവിയിലും, ജയപാല്‍ കടിക്കാലിലും നേതൃത്വം നല്‍കുന്ന ഒപ്പനയുടെ റിഹേഴ്‌സലാണ് നടന്നത്. ഗായിക നജ്മ കോട്ടപ്പുറവും ഒപ്പന ടീമംഗങ്ങളും റിഹേഴ്‌സലില്‍ പങ്കെടുത്തു. ദര്‍ശന ചാനലിന്റെ പ്രോഗ്രാം തലവന്‍ കൂടിയാണ് മൊയ്തു താഴത്ത്. ദര്‍ശന ചാനലിന്റെ കലാപരിപാടികള്‍ കാസര്‍കോട്ടും അരങ്ങേറി.
CD കാണാന്‍ ക്ലിക്ക് >>
--------------------------------------------------------------------------------------
വാര്‍ത്ത ഉറവിടം http://kvartha.com/forum/topics/6430427:Topic:6444


സുന്നി കൈരളിക്ക് ഇനി സന്തോഷിക്കാം,,, പട്ടുരുമാലിനു പകരം കുപ്പി വള !!! താടിയും തലയില്‍ കെട്ടുമുള്ള ഉസ്താദുമാര്‍ നയിക്കുന്ന ... വിലാസങ്ങള്‍ ഇനി ലൈവ് ആയി മലപ്പുറത്തെ താത്തമാരുടെ അടുക്കളകളില്‍ ..!! മഗ്രിബിനു ശേഷം യാസീനും, മൌലൂദും , ഹദ്ദാദും......... എല്ലാം ഇനി പെടിക്കകത് വെക്കാം.. കാരണം ദര്‍ശന ഞമ്മന്റെ സ്വന്തം ചാനല്‍... അണിയറ മുതല്‍ പലരും വലിയ വലിയ ഞമ്മന്റെ ഉസ്താദുമാര്‍...അതെ ഇത് ഒരു വിനോദ ചാനലാണ്. ഇസ്ലാമില്‍ വിനോദത്തിന്റെ യും,സമയം പാഴാക്കലിന്റെയും മസ് അല ആരും ചോദിക്കരുത്. (Jamsheer Pavandoor
ReplyDeleteഓണത്തിനൊപ്പം കാഴ്‌ചയുടെ പൂക്കാലം....!) ഓണവും പെരുന്നാളും എല്ലാം ഇനി നമുക്ക് ഒന്ന്. പര്‍ദ്ദ ഇട്ട താത്തമാരുടെ പാട്ടും കൂത്തും .. ബ്രേക്ക് ഡാന്‍സും ..ഹ ഹഹ.. കേരള മുസ്ലിംകള്‍ എത്ര ഭാഗ്യവാന്മാര്‍..!!! അല്ലാഹ് അവസാന കാലം... ഞങ്ങള്‍ പരീക്ഷിക്കപെടുന്നു.. ഈമാന്‍ ശക്തി കുറഞ്ഞു വരുന്നു. ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ.. ഞങ്ങളെയും ഞങ്ങളുടെ വയസ്സായ ഉമ്മ ബാപ്പ മാരെയും നീ കാക്കണേ....ആമീന്‍
:(
ReplyDelete